Thursday, April 12, 2012

Wednesday, October 13, 2010

പരുമലപ്പള്ളിക്കു സമീപം മറ്റൊരു ‘പരുമലപ്പള്ളി ’ ?


പരുമലപ്പള്ളിക്കു സമീപം  മറ്റൊരു ‘പരുമലപ്പള്ളി ’ ?
             ജാതി മത ഭേദമേന്യേ എല്ലാ വിഭാഗം ജനങ്ങളും തീര്‍ത്ഥാടന കേന്ദ്രമായി കരുതുകയും, യാക്കോബായ സഹോദര                  ങ്ങള്‍ ഉള്‍പ്പെടെ ഏവരും ആശ്വാസകേന്ദ്രമായി കാണുകയും ചെയ്യുന്ന പരുമല പള്ളിയുടെ കവാടത്തിന് 200 മീറ്റര്‍                  അകലത്തില്‍ അതേ പേരില്‍ യാക്കോബായ വിഭാഗത്തിലെ ചില തല്‍പരകക്ഷികള്‍ മറ്റൊരു പള്ളി പണിയുവാന്‍                  ശ്രമിക്കുന്നത് നല്ല ഉദ്ദേശ്യത്തോടെയാണോ?

ഈ വിവാദം സംബന്ധിച്ചുള്ള മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ വിശദീകരണം
1. പരുമല പ്രദേശത്ത് പാത്രിയര്‍ക്കീസ് വിഭാഗത്തില്‍പ്പെട്ട ഒരു കുടുംബം പോലുമില്ലാതിരിക്കെ, ബദല്‍ പള്ളി പണിയുന്നതിലൂടെ ആരാധനയല്ല ലക്ഷ്യം എന്ന് വ്യക്തം. പരുമലയില്‍ ഏതാനും പാത്രിയര്‍ക്കീസ് പക്ഷക്കാരുണ്ടെന്ന അവകാശവാദം അടിസ്ഥാന രഹിതമാണ്. പത്രക്കാര്‍ ആവര്‍ത്തിച്ച് ചോദിച്ചിട്ടും അവരുടെ പേരും വിലാസവും വെളിപ്പെടുത്തിയില്ലല്ലോ?

2. ദിവസേന പരിശുദ്ധ പരുമല തിരുമേനിയുടെ കബറിങ്കല്‍ പതിനായിരക്കണക്കിന് ഭക്തജനങ്ങളാണ് അനുഗ്രഹം തേടി എത്തുന്നത്. പെരുന്നാള്‍ ദിനങ്ങളില്‍ 50 ലക്ഷത്തിലധികം തീര്‍ത്ഥാടകര്‍ എത്തിച്ചേരാറുണ്ട്. മാന്നാര്‍ ടൌണില്‍ നിന്ന് പരുമല പള്ളി സ്ഥിതി ചെയ്യുന്ന ചെറുദ്വീപിലേയ്ക്കുള്ള മാര്‍ഗ്ഗം ഒരു പാലം മാത്രമാണ്. പരുമലയില്‍ അതേ പേരില്‍ ഒരു പാരലല്‍ പള്ളി വന്നാല്‍ പരുമല ഒരു കലാപഭൂമിയായി മാറാനാണ് സാധ്യത.

3. ശബരിമലയില്‍ അതേപേരില്‍ മറ്റൊരു ശബരിമലയും ഗുരുവായൂരില്‍ തന്നെ അതേ പേരില്‍ മറ്റൊരു ക്ഷേത്രവും മന്നം സമാധിക്കു സമീപവും, ശ്രീനാരായണ ഗുരുസമാധിക്കു സമീപവും, പാളയം മുസ്ളീം പള്ളിക്ക് സമീപവും അതേ പേരുകളില്‍ സ്ഥാപനങ്ങളും ഉണ്ടാക്കുവാന്‍ ശ്രമിച്ചാല്‍ അതിനെ ന്യായീകരിക്കാനാവുമോ? അതേ തരത്തില്‍ തന്നെയല്ലേ പരുമലയില്‍ ഒരു ബദല്‍ പള്ളി വരുന്നതിനേയും കാണേണ്ടത്? പരിശുദ്ധ പരുമല തിരുമേനിയുടെ പേരില്‍ പരുമലയിലെ ആദ്യ പള്ളിയായിരിക്കും യാക്കോബായ വിഭാഗക്കാര്‍ പണിയാന്‍ ശ്രമിക്കുന്നതെന്ന പ്രചരണം സത്യമല്ല. പഴയ പള്ളി ആസ്പത്രി വളപ്പില്‍ പുനര്‍നിര്‍മ്മിച്ചിരിക്കുന്നതും. ധ്യാന കേന്ദ്രത്തിന് സമീപം ചാപ്പല്‍ പണിതിരിക്കുന്നതും പരിശുദ്ധ തിരുമേനിയുടെ പേരിലാണ്.

4. ഓര്‍ത്തഡോക്സ് സഭയുടെ ഉടമസ്ഥതയിലും, കൈവശത്തിലും, ഭരണത്തിലും നിലനില്‍ക്കുന്ന പല പള്ളികളിലും അനധികൃതമായി പ്രവേശിച്ച് ഇല്ലാത്ത അധികാരം സ്ഥാപിക്കാന്‍ ശ്രമിച്ച് ക്രമ സമാധാന നില തകരാറിലാക്കുകയും  സര്‍ക്കാരിന് വമ്പിച്ച സുരക്ഷാ ബാദ്ധ്യത വരുത്തിവയ്ക്കുകയും ചെയ്തവര്‍ അതേ അടവു തന്നെയാണ് ഇന്നുവരെ ഒരു പ്രശ്നവും ഇല്ലാത്ത പരുമലയിലും പരീക്ഷിക്കാന്‍ ശ്രമിക്കുന്നത്.

5. ആരുടെയും ആരാധനാ സ്വാതന്ത്യ്രം ഹനിക്കുന്നത് ഓര്‍ത്തഡോക്സ് സഭയുടെ നയമല്ല. ഇല്ലാത്ത അവകാശവും ഉടമസ്ഥതയും അനധികൃത മാര്‍ഗ്ഗത്തിലൂടെ സ്ഥാപിക്കാനുള്ള കുടില ശ്രമത്തെയാണ് എതിര്‍ക്കുന്നത്. മലങ്കര സഭ എക്കാലവും സമാധാനത്തിനും ഐക്യത്തിനും വേണ്ടിയാണ് നിലകൊള്ളുന്നത്. പാത്രിയര്‍ക്കീസ് തീവ്രവാദികള്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ച് സമാധാന അന്തരീക്ഷം തകിടും മറിക്കുന്ന പതിവ് പരുമലയിലും പ്രയോഗിക്കുകയാണ്.

6. പരുമലയില്‍ പാത്രിയര്‍ക്കീസ് വിഭാഗക്കാര്‍ പള്ളി പണിയുടെ ധന ശേഖരണാര്‍ത്ഥം തുടങ്ങിയിരിക്കുന്ന വെബ്സൈറ്റിന്റെ മേല്‍വിലാസം “ംംം. ുമൃൌാമഹമുമഹഹ്യ.ീൃഴ” എന്നാണ്. ഇന്ന് ലോകത്ത് പരുമല പള്ളി എന്നറിയപ്പെടുന്നത് ഒരു പള്ളി മാത്രമായിരിക്കെ അതേ പേരില്‍ വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച് പണപ്പിരിവ് നടത്തുന്നത് നീതിയാണോ?

7. പരുമലയില്‍ തിരുമേനിയുടെ നാമത്തിലുള്ള മിഷന്‍ ആശുപത്രി, നഴ്സിംഗ് സ്കൂള്‍, നഴ്സിംഗ് കോളജ്, സോഷ്യല്‍ സയന്‍സ് കോളജ്, ഇന്റര്‍നാഷണല്‍ ക്യാന്‍സര്‍ സെന്റര്‍, ഹൃദ്രോഗ ചികിത്സാ കേന്ദ്രം, വൃദ്ധ മന്ദിരം, ധ്യാന മന്ദിരം, ഓഡിറ്റോറിയം, ലഹരി വിമുക്തി ചികിത്സാ കേന്ദ്രം എന്നീ ജനോപകാര പ്രദമായ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുകയല്ലേ അവരുടെ ലക്ഷ്യമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇതേ പേരില്‍ ഇതര സ്ഥാപനങ്ങള്‍ ഇവിടെയുണ്ടായാല്‍ കത്ത് ബാങ്കിംഗ് ഇടപാടുകളില്‍ ആശയകുഴപ്പമുണ്ടാകും

8. ചിലയിടങ്ങളില്‍ പള്ളികള്‍ പണിയാന്‍ ഓര്‍ത്തഡോക്സ്കാര്‍ക്ക് ഒത്താശ ചെയ്തു എന്ന പാത്രിയര്‍ക്കീസ് പക്ഷക്കാരുടെ പ്രചാരണം നുണയാണ്. കടമറ്റം, കണ്ടനാട്, വരിക്കോലി എന്നിവിടങ്ങളിലൊക്കെ പണിയെ എതിര്‍ക്കുകയും തകര്‍ക്കുകയുമാണവര്‍ ചെയ്തത്. പാരലല്‍ പള്ളി പണിത് പ്രശ്നം സൃഷ്ടിക്കുന്നത് ഓര്‍ത്തഡോക്സ് സഭയുടെ പതിവല്ല. വടക്കന്‍ പ്രദേശങ്ങളില്‍ മലങ്കര മെത്രാപ്പോലീത്തായുടെ പേരിലുള്ള ചില ദേവാലയങ്ങളില്‍ ഓര്‍ത്തഡോക്സ്കാര്‍ക്ക് ആരാധനക്ക് അവസരം നിഷേധിക്കുകയും ചിലയിടങ്ങളില്‍ സംഘര്‍ഷം സൃഷ്ടിച്ച് പള്ളികള്‍ പൂട്ടിക്കുകയും ചെയ്ത സാഹചര്യത്തില്‍ കാതോലിക്കേറ്റ് സെന്ററുകളും അനാഥാലയങ്ങളും, സ്റുഡന്റസ് സെന്ററുകളും പണിയേണ്ടിവന്നിട്ടുണ്ട് (ഉദാ: കോതമംഗലം, അങ്കമാലി, ആലുവ, കുറുപ്പംപടി, മുടവൂര്‍, മാറാടി, വെങ്ങോല, നെല്ലിമറ്റം, മലയക്കുരിശ്, പിറവം, പെരുവ, മുളന്തുരുത്തി,       ഇടമറുക്)

അങ്കമാലി ഭദ്രാസന ആസ്ഥാനമായ തൃക്കുന്നത്ത് സെമിനാരിക്കു സമീപം പാരലല്‍ പള്ളി പണിതും ആണ്ടുതോറും പെരുന്നാളിന് സംഘര്‍ഷമുണ്ടാക്കിയും, കണ്ടനാട് ഈസ്റ് ഭദ്രാസന ആസ്ഥാനമായ മൂവാറ്റുപുഴ അരമനയും, തൃശൂര്‍ ഭദ്രാസന ആസ്ഥാനമായ മണ്ണൂത്തി ഗെദ്സെമനെയും ആക്രമിച്ച് അധീനതയിലാക്കാന്‍ ശ്രമിച്ചും പരാജയപ്പെട്ടവര്‍ ആ തന്ത്രം പരുമലയിലും പയറ്റിനോക്കുകയാണ്.

9. 107 വര്‍ഷം മുന്‍പ് കാലം ചെയ്യുകയും 63 വര്‍ഷം മുന്‍പ് മലങ്കര ഓര്‍ത്തഡോക്സ് സഭ പരിശുദ്ധനായി പ്രഖ്യാപിക്കുകയും ചെയ്ത പ്രഥമ ഭാരതീയ പരിശുദ്ധനാണ് പരുമല തിരുമേനി. ലോകത്തിന്റെ നാനാ ഭാഗങ്ങളിലായി  തിരുമേനിയുടെ നാമത്തില്‍ നൂറുകണക്കിന് ദേവാലയങ്ങളും വിദ്യാലയങ്ങളും ആതുരാലയങ്ങളും അനാഥാലയങ്ങളുമുണ്ട്. ഇവയുടെ സേവനം സമൂഹം അംഗീകരിച്ചു കഴിഞ്ഞു. പരുമലയില്‍ നിലനില്‍ക്കുന്ന സമാധാനപരവും മത സൌഹാര്‍ദ്ദം വളര്‍ത്തുന്നതുമായ അന്തരീക്ഷത്തിന് ഭംഗം വരുത്തുന്ന നടപടിയെ തടയുന്നതിന് സമാധാന കാംക്ഷികളായ സര്‍വ്വരുടെയും സഹകരണം അഭ്യര്‍ത്ഥിക്കുന്നു.



            പൊതുജന സമ്പര്‍ക്ക കാര്യാലയം, മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ
                       

Tuesday, October 12, 2010

Adaram


A Church near the ‘Parumala Church’ bearing the same name?


Is that with good intention that a few from the Jacobite faction intend to build a church at about only 200 meters from the Parumala Palli, where people from all the denominations, including the Jacobite brethren and people of different faiths and traditions consider as a pilgrim place and count as a place of solace?

Explanation of the Malankara Orthodox Syrian Church on this Controversy

  1. Because that there is not even a single Jacobite family live in Parumala, it is evident that the intention to have an alternate Church is not worship.

  1. The url of the website launched by the Jacobite faction for the financial campaign of the new intended Church is www.parumalapally.org. When there is only one known Church as Parumala Pally for the whole world, is that justifiable to mislead the faithful in this manner to do a financial campaign?

  1. It is only legitimate to be doubtful about the intention of this dissident group that they just want to derogate the streamline functioning of the following endeavours which are inevitably part of the Parumala Pally:
a)      St. Gregorios Mission Hospital
b)      St. Gregorios School of Nursing
c)      St. Gregorios College of Nursing
d)      St. Gregorios College of Social Science
e)      St. Gregorios International Cancer Care Institute
f)        St. Gregorios Cardio-Vascular Centre
g)      St. Gregorios Geriatric Centre
h)      St. Gregorios Retreat Home
i)        St. Gregorios Auditorium
j)        St. Gregorios De-Addiction Centre

  1. On normal weekdays and over the weekends there are tens of thousands of people who are coming to the shrine of Parumala for the blessings. During the Perunal season there would be about 5 Million pilgrims visit here. If a Church is built in Parumala with the same name it will only spoil the present tranquil atmosphere to make it a place of insurgence.

  1. Would anybody consider an uprising of erecting an alternative Sabarimala or Guruvayoor, or Mannam Samadhi, or Palayam Juma Masjid,  near to these respective places as justifiable ? Is it not in the same coin that one should consider the rebellious duplicate attempt?

  1. In the name of St. Gregorios of Parumala, who has been passed onto the eternal abode 107 years ago and was canonized 67 years ago, there are hundreds of Churches, Schools and Charity Homes, around the world. The society has accepted the services rendered by them. These institutions are good catalysts for the religious harmony hence we would earnestly request the dissidents to refrain from these kind of unruly attempts which may threaten the peaceful coexistence.

  1. The same dissident group had made several illicit ways to forcefully impinge the Thrikkunnath Seminary, Aluva, which is completely under the ownership of the Malankara Orthodox Church. This was resulted in a huge security obligation for the State Government. And now they are attempting the same experiment in Parumala as well.

  1. It is not in the policy of the Orthodox Church to make any offence to anybody’s freedom of worship but we are raising objections to the disruptive measures of the dissenters who raise unlawful claims and ownerships.


Devalokam                                                                   Public Relations Department
01/10/2010                                                                  Malankara Orthodox Church